
കുറുപ്പംപടി : പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന് തുടക്കം കുറിച്ച് നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, വിവിധ ജനപ്രതിനിധികളായ പി.പി. അവറാച്ചൻ, മോളി തോമസ്, സി.ജെ. ബാബു, നാരായണൻ നായർ, ഷോജ റോയി, പി.എസ്. നജീബ്, എൻ.സി. തോമസ്, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരായ ട്രീസ തോമസ്, നിഷ വി ഷറീഫ്, പ്രിയ ജോസഫ്, റഫീന ബീവി .എം.എം. എന്നിവർ നേതൃത്വം നൽകി.