കുറുപ്പംപടി : കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളും അലൂമിനിയുടെ ഉദ്ഘാടനവും 20, 21 തീയതികളിൽ നടക്കും. 20 ന് വൈകിട്ട് 4.30 ന് നടക്കുന്ന അലൂമിനി ആഘോഷങ്ങളുടെ ഉദ്ഘാടനത്തെ തുടർന്ന് നഴ്സറി, പ്രൈമറി വിഭാഗങ്ങളിലെ കുട്ടികളും പൂർവ വിദ്യാർത്ഥികളും നടത്തുന്ന കലാപരിപാടികളും അരങ്ങേറും.

ഉദ്ഘാടന ചടങ്ങിൽ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ തിയോഫിൻ, പ്രിൻസിപ്പൽ സിസ്റ്റർ ഷീജ ഫെർണാണ്ടസ്, സിനി ആർട്ടിസ്റ്റ് ബിനു അടിമാലി, ഫാ. ബെന്നി പാറേക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ എന്നിവർ പങ്കെടുക്കും .

21 -ന് വൈകിട്ട് 4.30 ന് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ഋഷിരാജ് സിംഗ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലിസ് വർഗീസ്, സിനിമാതാരം മുക്ത, എഡ്യുക്കേഷൻ കോ- ഓർഡിനേറ്റർ സിസ്റ്റർ മിനിഷ വർഗീസ്, പ്രിൻസിപ്പൽ സിസ്റ്റർ ഷീജ ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, വാർഡ് അംഗം ചാർലി കെ. പി. എന്നിവർ പങ്കെടുക്കും.തുടർന്ന് അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ കലാപരിപാടികളും നടത്തും.