ആലുവ: അഗതികൾക്ക് അന്നം നൽകിയുള്ള അറബി ദിനാഘോഷം വ്യത്യസ്ഥമായി. ആലുവ മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ അന്താരാഷ്ട്ര അറബി ദിനാഘോഷം അശണർക്ക് അന്നം നൽകി ആഘോഷിച്ചത്.
വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന് കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലെ 250 അഗതികൾക്കാണ് ഉച്ചഭക്ഷണം നൽകിയത്. ആലുവ മുസ്‌ലിം അസോസിയേഷൻ ഉപദേശക സമിതി അംഗം ഡോ. മൻസൂർഹസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഖാദർ പേരയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ സമദ്, യാസിർ അഹമ്മദ്, അൻസാരി പറമ്പയം, ഖാലിദ് മൂപ്പുകണ്ടത്തിൽ, നജീബ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി നസീർ ചൂർണ്ണിക്കര സ്വാഗതവും എം.എ. നൗഷാദ് നന്ദിയും പറഞ്ഞു.