carnival

ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് വാസ്‌കോഡ ഗാമ സ്‌ക്വയറിൽ കെ.ജെ. മാക്‌സി എം.എൽ.എ പതാക ഉയർത്തി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു.

കാർണിവൽ കമ്മിറ്റിയിൽ അംഗങ്ങളായ 62 ഓളം പ്രാദേശിക സംഘടനകളുടെ കൊടികളാണ് വാസ്‌കോഡ ഗാമ സ്‌ക്വയറിൽ ഉയർത്തിയത്. ഫോർട്ടുകൊച്ചി വെളിയിൽ നിന്നാരംഭിച്ച്‌ ഫോർട്ടുകൊച്ചിയിൽ സമാപിച്ച സൈക്കിൾ റേസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ, കൗൺസിലർമാരായ കെ.പി. ആന്റണി, കെ.എം. മനാഫ്, ഷൈല തദ്ദേവൂസ്, പി.എം.ഇസ്മുദ്ദീൻ, മുൻ കൗൺസിലർ കെ.ജെ.ആന്റണി, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, മട്ടാഞ്ചേരി അസി. കമ്മീഷണർ അരുൺ കെ. പവിത്രൻ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ഹെർട്ടിസ്, കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി അനു രതീഷ്, കാർണിവൽ ഉപദേശക സമിതി അംഗങ്ങളായ കെ.ജെ. സോഹൻ, പി.ജെ. ജോസി, വി.ഡി. മജീന്ദ്രൻ, സ്റ്റീഫൻ റോബർട്ട്‌, ജനറൽ കൺവീനർ സേവ്യർ ബോബൻ, ജനറൽ സെക്രട്ടറി കെ.കെ.നദീർ, പി.ജെ. സോളി എന്നിവർ പങ്കെടുത്തു.