പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്കിലെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലും കൊച്ചിൻ കോർപ്പറേഷൻ ഒന്നു മുതൽ മുപ്പതുവരെയുള്ള ഡിവിഷനുകളിലും കാർഷിക സെൻസസിനായി തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അനിൽ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമ്പത്തികസ്ഥിതി കണക്ക് വകുപ്പ് അഡീഷണൽ ഓഫീസർ പി.ജി.സാബു, പി.എൽ.ജയശ്രീ, കെ.എസ്. സന്ധ്യ , വി.എസ്. ശ്രീജേഷ് എന്നിവർ സംസാരിച്ചു.