
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന യോഗ പരിശീലന ക്ലാസും ക്രിസ്മസ് പുതുവത്സരാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, മെഡിക്കൽ ഓഫിസർ ഡോ. മഹേഷ്, കെ.എ. രമേശ്, യോഗ പരിശീലകൻ ഗിരീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം റസീല ഷിഹാബ് സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രമീള രമേശ് നന്ദിയും പറഞ്ഞു.