കുറുപ്പംപടി : ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രത്യേക നിയമനത്തിന് അപേക്ഷ സമർപ്പിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ട കായികക്ഷമതാ പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യ അഭിമുഖ പരിശീലനവും മോക് ഇന്റർവ്യൂവും കുട്ടമ്പുഴ ട്രൈബൽ ഷെൽറ്റർ ഹാളിൽ 21 ന് രാവിലെ 10.30 ന് നടത്തും.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യും. പരിശീലന പരിപാടിയിൽ കരിയർ ഗൈഡൻസ് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ പ്രഗത്ഭർ ക്ലാസ് നയിക്കുന്നതാണെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.