vk-

ആലുവ: എടത്തല സർവീസ് സഹകരണ ബാങ്കിന്റെ 64-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദിന്റെ അദ്ധ്യക്ഷത ചേർന്നു. സെക്രട്ടറി എം.പി. റഫീഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.കെ. സിദ്ധീഖ്, കെ.എം. ഷംസുദ്ദീൻ കിഴക്കേടത്ത്, പി.എസ്. അബ്ദുൾ ഖാദർ, അഷ്രഫ് വള്ളൂരാൻ, സി.എം. അഷറഫ്, എം.എ. കുഞ്ഞുമുഹമ്മദ്, പി.എം. റഫീഖ്, ഇ.കെ. ഷറഫുദ്ദീൻ, കെ.പി. അംബിക, ലിജി ജോയി, കെ.ബി. ലിവി, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് സമ്മാനദാനവും നടന്നു.