കൊച്ചി: എൻ.സി.പി എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മുക്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആന്റി ഡ്രഗ് ഫുട്‌ബാൾ ലീഗിൽ തേവര എസ്.എച്ച്. കോളേജ് ചാമ്പ്യന്മാരായി. സ്‌കൂൾ ഒഫ് ടെക്‌നോളജിസിനെ 3-1ന് പരാജയപ്പെടുത്തി.
എക്‌സൈസ് ടീമും പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ടീമുമായും സി.വി.സീനാസ് അക്കാഡമിയും കേരള മുസിരിസ് എഫ് സിയും തമ്മിലുള്ള വനിതാ പ്രദർശന മത്സരവും സംഘടിപ്പിച്ചിരുന്നു. ജേതാക്കൾക്ക് ടി.പി. പീതാംബരൻ സമ്മാനദാനം നൽകി. ടി.ജെ വിനോദ് എം.എൽ.എ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ, കൗൺസിലർ ബിന്ദു ശിവൻ, ടി.പി. സുതൻ, ഡോ. എൽസി ഉമ്മൻ, മുക്തി ചെയർമാനും എൻ.സി.പി ബ്ലോക്ക് പ്രസിഡന്റുമായ കുര്യൻ എബ്രഹാം, അഡ്വ.ജോൺ മാത്യു, അഡ്വ. രാജി വിൻസന്റ്, വിനോദ് ബാബു, പി.വി മോളിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.