കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സ് മൂന്നാമത് സാന്താ റൺ സംഘടിപ്പിച്ചു. ഗ്രാൻഡ് ഹയാത്തിൽ നടന്ന സമാപന ചടങ്ങിൽ ചലച്ചിത്രതാരം ഹണി റോസ് മുഖ്യാതിഥിയായി.
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സ് പ്രസിഡന്റ് ഡോ. അരുൺ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി ഇലഞ്ഞിക്കൽ, ട്രഷറർ മാർട്ടിൻ, ആന്റണി ചേറ്റുപുഴ, റോട്ടറി അസിസ്റ്റന്റ് ഗവർണർ വിൽസൺ കുഞ്ഞ്, തോമസ് യേശുദാസ്, രഞ്ജിത് വാര്യർ, സാബു ജോണി എന്നിവർ പ്രസംഗിച്ചു. മാരത്തണിലെ വിജയികൾക്ക് ഹണി റോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷംധരിച്ച് വേദിയിലെത്തി.