നെടുമ്പാശേരി: ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയിരുന്ന ഫാ. സ്റ്റാൻ സാമിയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാണെന്ന് കെ.പി.സി.സി മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.എം. അമീർ പറഞ്ഞു.
കെ.പി.സി.സി മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് നെടുമ്പാശേരി പീസ് ഫൗണ്ടേഷൻ സെന്ററിൽ സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ എൽദോ കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.യു. ഷമീർ, മജീദ് എളമന, എ.എം. ഷാജഹാൻ, മുഹമ്മദ് താഹിർ, ടി.എസ്. ഷാഫുദ്ദീൻ, ഷൈബി പാപ്പച്ചൻ, ഹനീഫ പി. കുട്ടോത്ത്, ആന്റണി ജോർജ്ജ്, സി.വി. ഡേവീസ്, പീസ് ഫൗണ്ടേഷൻ മാനേജർ ഫാ. സാബു പാറയ്ക്കൽ, സക്കറിയ ആലുക്കൽറമ്പാൻ, ഫാ. ഡോൺ താടിക്കാരൻ എന്നിവർ സംസാരിച്ചു.