sndp-varapuzha-

പറവൂർ: എസ്.എൻ.ഡി.പി യോഗം വരാപ്പുഴ ശാഖാ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച പുതിയ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ നി‌ർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി. ശിവസുതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്,​ പി.ഡി. സന്തോഷ് പുഴക്കരയിടത്ത്, എം.എസ്. അനിൽകുമാർ, എം.കെ. സജീവ്കുമാർ, പി.എൻ. ബാബു, പി.എസ്. ബെന്നി, തങ്കമണി വിജയൻ, സി.പി. പരമേശ്വരൻ, സി.ആർ. പ്രസാദ്, കെ.ബി. സുഭാഷ്, ബിജി സജീവ്കുമാർ, ഗിരിജ സത്യൻ, കെ. ശശി എന്നിവർ സംസാരിച്ചു. മുതിർന്ന ശാഖാ അംഗങ്ങളെയും കെ.യു. കരിം, കെ.യു. സലീം, ഷൈൻകുമാർ എന്നിവരെയും ആദരിച്ചു. 1300 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് നിർമ്മിച്ചുട്ടുള്ളത്. പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ശാഖയുടെ പതിനെട്ട് സെന്റ് ഭൂമിയിൽ ഗുരുമന്ദിരം നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.