ആലുവ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കീഴ്മാട് പഞ്ചായത്ത് തല ജനചേതന യാത്ര അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വൈസ് പ്രസിഡന്റ് എൻ.എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ കെ.എ. ഷാജിമോൻ, മാനേജർ സി.കെ. ജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, കെ.കെ. കദീജ, ടി.എ. സിന്ധു എന്നിവർ സംസാരിച്ചു. കുട്ടമശ്ശേരി യുവജന വായനശാലയിൽ നടന്ന സമാപന സമ്മേളനം ഡോ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.വി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു.