dataprotection
ഡേറ്റാ സംരക്ഷണ ബില്ലിനെക്കുറിച്ച് കെ എം എ സംഘടിപ്പിച്ച ചർച്ചയിൽ എൽ.നിർമല, കെ. ദീപക്, അനിർബൻ മോഹപത്ര, എ. സോണി, രാജേഷ് രാമചന്ദ്രൻ എന്നിവർ

കൊച്ചി: ഡേറ്റാ സംരക്ഷണബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ചർച്ചയിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

വ്യക്തികളുടെ വിവരങ്ങൾ ചോരുന്നത് തടയാനാവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ വൻതുക പിഴ അടയ്‌ക്കേണ്ടി വരുമെന്നതാണ് ബില്ലിലെ പ്രധാന സവിശേഷത. കേന്ദ്രത്തിനും കേന്ദ്ര ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ ആശങ്ക ഉയർത്തുന്നുണ്ടെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു.

റിസ്‌ക് അഡ്വൈസറി ഡയറക്ടർ കെ. ദീപക് മോഡറേറ്ററായിരുന്നു. കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. അനിർബൻ മോഹപത്ര, എ. സോണി, രാജേഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.