
പെരുമ്പാവൂർ: പെരുമ്പാവൂർ കലാദർപ്പണം സാഹിത്യ വേദി രണ്ടാം വാർഷികാഘോഷം കവി വയലാർ രാമവർമ്മയുടെ ചെറുകൾ മീനാക്ഷി ടിനു ഉദ്ഘാടനം ചെയ്തു. കലാദർപ്പണം സാഹിത്യ വേദിയുടെ ഈ വർഷത്തെ വയലാർ രാമവർമ്മ പുരസ്‌കാരത്തിനർഹനായ ജീവകാരുണ്യ പ്രവർത്തകനും കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ഡോ. ഡീക്കൺ ടോണി മേതലക്കുള്ള ഉപഹാര സമർപ്പണവും മീനാക്ഷി ടിനു നിർവഹിച്ചു.
ഗോപാൽ മയൂരം വരച്ച വയലാറിന്റെ ഛായാചിത്രം മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ അനാച്ഛാദനം ചെയ്ത് മീനാക്ഷി ടിനുവിന് കൈമാറി. ബേബി ജോർജ് രാജാക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മിനി എൽദോസ് കോതമംഗലം വയലാറിന്റെ കവിത ആലപിച്ചു. സൂസൻ , ഉമാ ദേവി, രാധാകൃഷ്ണൻ നായർ, രാജൻ ജോസഫ്, ടി.പി. ജെ. അല്ലപ്ര , ടിനോ ഗ്രേസ് തോമസ് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ എം.കെ. പ്രകാശ് എന്നിവർ സംസാരിച്ചു.