കൊച്ചി: അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്റ് മേരീസ് ബസലിക്ക ക്രിസ്‌മസിനുമുമ്പ് വിശ്വാസികൾക്ക് തുറന്നുകൊടുക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്രസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുഴപ്പമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കാതെ ബസലിക്ക അടച്ചിടുന്ന പൊലീസിന്റെ നടപടി ധിക്കാരവും പക്ഷപാതവുമാണെന്ന് യോഗം വിലയിരുത്തി. ബസലിക്ക തുറക്കാൻ 21ന് ഹൈക്കോടതി ജംഗ്ഷനിൽ കൗൺസിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.
പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോസഫ് വെളിവിൽ, അഡ്വ. വർഗീസ് പറമ്പിൽ, ആന്റോ കൊക്കാട്ട്, വിംഗ് കമാൻഡർ എൻ.ജെ. മാത്യു, ലോനപ്പൻ കോനുപറമ്പൻ, ജോൺ പുളിന്താനം, ഹൊർമിസ് തരകൻ, സ്റ്റാൻലി പൗലോസ്, ലോനൻ ജോയ്, ജോസ് മേനാച്ചേരി, ജോർജ് കട്ടിക്കാരൻ, എബനേസർ ചുള്ളിക്കാട്ട്, ജോസഫ് സയൺ, പി.ജെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.