മൂവാറ്റുപുഴ: ശംസുൽ ഉലമ ഇസ്‌ലാമിക് കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പെരുമറ്റത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ്‌ ചെയർമാൻ അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഫൈസി മുഖ്യാഥിതിയായി. മരുന്ന് വിതരണോദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിസ മൊയ്‌ദീൻ നിർവഹിച്ചു. സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, ട്രസ്റ്റ്‌ രക്ഷാധികാരികളായ എം. എം. അലിയാർ , ബഷീർ ആച്ചേരി, വൈസ് ചെയർമാൻമാരായ യൂസുഫ് ഹാജി കളമശ്ശേരി, കെ .എം. ഷക്കീർ, സെക്രട്ടറി സിദ്ധീഖ് ചിറപ്പാട്ട്, ഡോ. കാസിം പി .എ, ഡോ. മുഹമ്മദ് സ്വാലിഹ്,ഡോ. അബൂബക്കർ സിദ്ധീഖ്,നിജാസ് സുലൈമാൻ എന്നിവർ സംസാരിച്ചു.