നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള ഷോൾഡർ റോഡിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾ പൊളിച്ചു നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു മേനാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഡേവീസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാം ഐസക്, സുബീഷ് നായർ, മാർട്ടിൻ പയ്യപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.