മൂവാറ്റുപുഴ : മുളവൂർ എം. എസ്.എം സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ലോക അറബി ഭാഷാദിനം ആഘോഷിച്ചു. പഠന പ്രവർത്തനങ്ങളുടെ പ്രദർശനം, അറബിക് എക്സിബിഷൻ , വിവിധ കലാപരിപാടികൾ, അറബിക് അസംബ്ലി എന്നിവ സംഘടിപ്പിച്ചു. എം. എസ് .എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം. എം . അലി ദിനാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഇ .എം .സൽമത്ത് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഷൈന സലിം ,ഫജറുസാദിഖ്, തസ്നി എന്നിവർ സംസാരിച്ചു.