cpm

കോലഞ്ചേരി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പുത്തൻകുരിശ് ഫിസിയോതെറാപ്പി സെന്ററിലേക്ക് പ്രവാസി സംഘടനയായ നവോദയ ഓസ്‌ട്രേലിയ ആംബുലൻസ് നൽകി. സി.പി.എം ജില്ലാ കമ്മി​റ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നവോദയ ഓസ്‌ട്രേലിയ സെൻട്രൽ കമ്മി​റ്റി അംഗമായ രമേഷ് കുറുപ്പ് കനിവ് ജില്ലാപ്രസിഡന്റ് സി.എൻ. മോഹനന് താക്കോൽ കൈമാറി.

കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി. നവോദയ ഓസ്‌ട്രേലിയ സെൻട്രൽ എക്‌സിക്യുട്ടീവ് അംഗമായ രാജൻ വീട്ടിൽ, വിവിധ കമ്മി​റ്റികളെ പ്രതിനിധീകരിച്ച് റിജേഷ്, ഷിബു പോൾ, ബെന്നി നിലമ്പൂർ, ജോൺസൺ (ബ്രിസ്ബൻ), ബിജുമാത്യു, പോൾ ജേക്കബ് (പെർത്ത്),

കനിവ് ജില്ലാകമ്മി​റ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, സിനുലാൽ, സി.പി. ഗോപാലകൃഷ്ണൻ, എം.കെ. കൃഷ്ണൻ, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. നവോദയ ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാന ഘടകങ്ങൾ നടത്തിയ ബിരിയാണി ചലഞ്ചുകളിൽ നിന്ന് ഓണാഘോഷ പരിപാടിയിൽ നിന്നുമാണ് തുക സ്വരൂപിച്ചത്‌.