കാലടി : മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ മലയാറ്റൂർ മണപ്പാട്ടു ചിറയിൽ പഞ്ചായത്ത് വക സ്ഥലം കൈയേറി അനധികൃത കെട്ടിട നിർമ്മാണം നടത്തിയതായി പരാതി.
കൈയേറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും സി. പി .എം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. വത്സൻ ആവശ്യപ്പെട്ടു.