കൊച്ചി: ക്രിസ്‌മസ് കാലത്ത് പ്രവൃത്തി പരിശീലന പരിപാടികൾ റദ്ദാക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻസമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു.

എൻ.സി.സി ക്യാമ്പ് 23 നും എൻ.എസ്.എസ് ക്യാമ്പ് 24 നും ആരംഭിക്കാനാണ് അധികാരികളുടെ നിർദേശം.

ക്രൈസ്തവ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പുകൾ ക്രിസ്‌മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ന‌ടത്താൻ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ 25 സദ്ഭരണ ദിനമായി ആചരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശവും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം പ്രവണതകളിൽനിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് സമിതി ജാഗ്രത കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.