
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ11 സ്‌കൂൾ അത്‌ലറ്രിക്സ് മീറ്റിൽ വാഴക്കുളം കാർമലിന്റെ കുതിപ്പ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും ടോക്ക് എച്ച് ഗ്രൗണ്ടിലുമായി നടക്കുന്ന മേളയുടെ ആദ്യദിനത്തിൽ 26 ഇനങ്ങളിൽ മത്സരം പൂർത്തിയാകുമ്പോൾ 103 പോയിന്റോടെയാണ് കാർമൽ പബ്ലിക് സ്‌കൂൾ മുന്നേറുന്നത്. എരൂർ ഭവൻസ് വിദ്യാമന്ദിറാണ് തൊട്ടുപിന്നിൽ, 83 പോയിന്റ്. കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയം പോയിന്റ് പട്ടികയിൽ മൂന്നാമതുണ്ട്, 55. തേവക്കൽ വിദ്യോദയ, വടുതല ചിന്മയ വിദ്യാലയം എന്നീ സ്‌കൂളുകളാണ് നാലും അഞ്ചും സ്ഥാനത്ത്.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളും എരൂർ ഭവൻസ് വിദ്യാമന്ദിറും പോയിന്റ് പട്ടിയിൽ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടത്തിലാണ്. ഇരു സ്കൂളുകൾക്കും ഏഴ് പോയിന്റുണ്ട്. വടുതല ചിന്മയ വിദ്യാലയമാണ് തൊട്ട് പിന്നിൽ, 6 പോയിന്റ്. അഞ്ച് പോയിന്റോടെ എളമക്കര ഭവൻസ് വിദ്യാമന്ദിറാണ് മൂന്നാമത്. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ എരൂർ ഭവൻസ് വിദ്യാമന്ദിറാണ് പോയിന്റ് പട്ടികയിൽ മുന്നിൽ, 13. വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളാണ് തൊട്ടുപിന്നിൽ, 11 പോയിന്റ്. കോട്ടയം മേരീ മൗണ്ട് പബ്ലിക് സ്‌കൂളാണ് മൂന്നാം സ്ഥാനത്തുള്ളത്.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വാഴക്കുളം കാർമ്മൽ സ്‌കൂളാണ് മുന്നേറുന്നത്, 18 പോയിന്റ്. തൊട്ടുപിന്നിൽ മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂൾ,13 പോയിന്റ്. തേവക്കൽ വിദ്യോദയ സ്‌കൂളാണ് മൂന്നാമത്, 12 പോയിന്റ്. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ 26 പോയിന്റോടെ കാക്കനാട് ആദർശ് വിദ്യാഭവൻ മുന്നിട്ടുനിൽക്കുന്നു. തൊട്ടുപിന്നിലുള്ള വടുതല ചിന്മയ വിദ്യാലയത്തിന് 14 പോയിന്റ് മാത്രമാണുള്ളത്. തേവക്കൽ വിദ്യോദയ സ്‌കൂളാണ് പട്ടികയിൽ മൂന്നാമത്. 13 പോയിന്റ്.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂളാണ് മുന്നിൽ( 27 പോയിന്റ്). തൊട്ടുപിന്നിലുള്ള കാക്കനാട് ഭവൻസ് വിദ്യാമന്ദിറിന് 14 പോയിന്റ് സ്വന്തം. ആലങ്കാട് ജമാ അത് പബ്ലിക് സ്‌കൂളാണ് മൂന്നാമത് (12 പോയിന്റ്). അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ എരൂർ ഭവൻസ് വിദ്യാമന്ദിറാണ് മുന്നിൽ( 42 പോയിന്റ്) 37 പോയിന്റോടെ വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂളും12 പോയിന്റോടെ തേവക്കൽ വിദ്യോദയ സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിടുന്നു.