
ആലുവ: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ അവകാശ വാരാചരണം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഏ.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എം.ഏ. കുഞ്ഞുമുഹമ്മദ്, പി.ബി. ആനന്ദവല്ലി, എൻ. ഗോപാലകൃഷ്ണൻ, ട്രഷറർ വെളിയനാട് ശാന്തകുമാരി, ജില്ലാ പ്രസിഡന്റ് കലൈവാണി സോമൻ, രമ മോഹൻ, അഫ്‌സത്ത് മജീദ്, മനോജ് പട്ടാട്, പി.എസ്. ശശീന്ദ്രൻ, കെ.എസ്. ഹീര, ലീല ബാബുരാജ്, പി.ഏച്ച്. സാജിത, സലിം ഇടപ്പള്ളി, ടി.കെ. അനിൽ എന്നിവർ പ്രസംഗിച്ചു
മനോജ് പട്ടാടിനെ (ആലുവ) സംസ്ഥാന കോ-ഓർഡിനേറ്ററായി സമ്മേളനം തിരഞ്ഞെടുത്തു.