g
അഭിവന്ദ്യ ഗീവർഗീസ് മാർ പിലാക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ കൊടി കയറ്റുന്നു

ചോറ്റാനിക്കര: വിശുദ്ധ മാർത്തോമാ ശ്ലീഹയുടെ ഓർമ്മപ്പെരുന്നാളിന് ഇന്നലെ രാവിലെ കൊടിയേറി. 18, 19, 20, 21 തിയതികളിലായി നടക്കുന്ന ജൂബിലി പെരുന്നാളിൽ പ്രദിക്ഷണം, യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ചസദ്യ എന്നിവയുണ്ട്.

ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ മലങ്കര ഓർത്തോഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പിലാക്സിനോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ജെയിംസ് വർഗീസ്, ഫാ. തോമസ് പൊന്നാംകുഴി, ഫാ. കുര്യാക്കോസ് ജോർജ്, ട്രസ്റ്റിമാരായ സുരേഷ് ജോർജ്, ജോർജ് എന്നിരിയിൽ,എബിൻ മത്തായി പൊന്നോത്ത്, സെക്രട്ടറി പി.എം.ഏലിയാസ് പുല്യാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.