kalabhavan
കൊച്ചിൻ കലാഭവനിലെ ക്രിസ്മസ് ആഘോഷം സാജു നവോദയ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ചെറിയാൻ കുനിയന്തോടം, കെ.എസ്. പ്രസാദ്, പി.ജെ. ഇഗ്നേഷ്യസ് തുടങ്ങിയവർ സമീപം

കൊച്ചി: കൊച്ചിൻ കലാഭവനിൽ വിവിധ പരിപാടികളോടെ ഇന്നലെ ക്രിസ്മസ് ആഘോഷം സംഘടി​പ്പി​ച്ചു. സാജു നവോദയ (പാഷാണം ഷാജി) ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടം അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. വർഗീസ് പറമ്പിൽ, എം.വൈ. ഇക്ബാൽ, അഡ്വ. ജ്ഞാനശേഖരൻ, എസ്. ശ്രീധർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എസ്. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജെ. ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി കലാഭവനിലെ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും നൃത്തവും മറ്റ് പരി​പാടി​കളും അരങ്ങേറി.