v
വാർഷിക പൊതുയോഗം അഡ്വക്കേറ്റ് എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017-ാം നമ്പർ ശാഖയിലെ ഡോക്ടർ പൽപ്പു അനുസ്മരണവും പൽപ്പു കുടുംബ യൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം.ആർ.മണി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ സി.വി.ദാസൻ സ്വാഗതം ആശംസിച്ചു. പ്രമോദ് തമ്പി വെളൂർ പൽപ്പു അനുസ്മരണവും ഗുരുദേവ പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. പി.എ. രാഘവൻ മുഖ്യതിഥിയായി. വനിതാ സംഘം ഭാരവാഹികളായ വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, എം.ഡി. പ്രകാശൻ, ഗൗതം സുരേഷ്, കെ.ടി.സാബു, സുജാ ബിജു, തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ജി.സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബിനി രവീന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.