കൊച്ചി: പൂണിത്തുറ ശ്രീനാരായണഗുരു മണ്ഡപത്തിന്റെ 6ാമത് പ്രതിഷ്ഠാവാർഷികം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. പ്രീതിലാൽ മുഖ്യപ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ എസ്.ഐ ഷമീർ, ശാഖാ പ്രസിഡന്റ് ഗ്ലാഡ്‌ലി , സെക്രട്ടറി വിശ്വംഭരൻ, വാർഡ് കൗൺസിലർ ഡോ. ശൈലജ, സന്മാർഗ സന്ദായിനി സഭ പ്രസിഡന്റ് എ.ബി. സാബു എന്നിവർ സംസാരിച്ചു.