1
കൊച്ചിയിൽ നടന്ന കൂട്ടയോട്ടം ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: ലഹരിക്കെതിരെ ജനകീയ സന്ദേശംപകർന്ന് തീരദേശ കൊച്ചിയി ൽ മാരത്തൺ നടന്നു. കൊച്ചിൻ കാ ർണിവലിനോടനുബന്ധിച്ച് സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്നാണ് കുട്ടയോട്ടം ഒരുക്കിയത്. ഫോർട്ടുകൊച്ചിയിൽനിന്ന് മുണ്ടംവേലി, കഴുത്തുമുട്ട് , കൂവപ്പാടം, വെളി, നാൽപ്പതടി റോഡുവഴി ചീനവല സ്ക്വയറിലെത്തി സമാപിച്ചു. അറുനൂറിലേറെപ്പേർ പങ്കുചേർന്നു.

പരേഡ് മൈതാനിയിൽ ലോക്‌നാഥ് ബെഹ്റ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു . ഐ.എൻ.എസ് ദ്രോണാചാര്യ മേധാവി കമഡോർ വി.ഇസഡ്. ജോബ്, കോസ്റ്റ് ഗാർഡ് കമാൻഡർ എൻ. രവി, കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർ ആന്റണി കുരീത്തറ, ഡോ. ശ്രീറാം ചന്ദ്രൻ, ഡോ. സവിതാ പ്രഭാകർ, ജാസൺ പീറ്റർ, ക്യാപ്ടൻ മോഹൻദാസ്, ഭരത് എൻ.ഖോന എന്നിവർ നേതൃത്വം നൽകി.