
വൈപ്പിൻ : ചെറായി ബീച്ച് ടൂറിസം മേള സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ,എം.ജെ. ടോമി,പി.ബി. സജീവൻ,സി.ആർ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.