വൈപ്പിൻ : ജില്ലയുടെ തനത് വിളയായ പോക്കാളി നെൽക്കൃഷി സംരക്ഷിക്കണമെന്നും നെൽവയലുകൾ തരിശിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്‌കെ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴുപ്പിള്ളി പാടശേഖരത്ത് പൊക്കാളി നെൽവയൽ സംരക്ഷണ കാമ്പയിൻ സംഘടിപ്പിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി. വെങ്കട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. പി . അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി. ബി. ദേവദർശനൻ, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം എം. പി. പത്രോസ്, ജില്ലാ ട്രഷറർ വി. എം. ശശി, ജില്ലാ സെക്രട്ടറി ടി. സി. ഷിബു, ഏരിയാ പ്രസിഡന്റ് കെ. കെ. ജോഷി, സെക്രട്ടറി എം.പി. ശ്യാംകുമാർ, സി.പി. എം. ഏരിയാ സെക്രട്ടറി, എ. പി. പ്രനിൽ, എന്നിവർ സംസാരിച്ചു. തുടർന്ന് പൊക്കാളി നെൽവയൽ സംരക്ഷണ പ്രതിജ്ഞ എടുത്തു.