വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 9,10,11,12 വാർഡുകളിലെ തൊഴിൽ സഭ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സൺ പി.ജി. സുധീഷ് ക്ലാസെടുത്തു.വാർഡ് അംഗം കെ.കെ.രാജേഷ്‌കുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ടി.എം. അരുൺ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത ശശാങ്കൻ,സുമാദേവി,പ്രസീത ബാബു എന്നിവർ പങ്കെടുത്തു.