photo

വൈപ്പിൻ: പെരുമ്പിള്ളി അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം. 'അസീസിയിൽ നിന്നൊരു കൈത്താങ്ങ്' പദ്ധതി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് നൽകുന്നതിന് സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ എം.എൽ.എ പ്രിൻസിപ്പൽ കെ. വി. ശാലിനിക്ക് കൈമാറി.

സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജെനിൻ ആന്റണി മരോട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. ഞാറക്കൽ എസ്. ഐ. മാഹിൻ സലിം, പി. ടി.എ. പ്രസിഡന്റ് ജിജി ബാബു എന്നിവർ സംസാരിച്ചു. ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും പങ്കെടുത്തു.