കിഴക്കമ്പലം: ട്വന്റി20 കുന്നത്ത്നാട് നിയോജകമണ്ഡലം എക്സിക്യുട്ടിവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. കുന്നത്ത്നാട് നിയോജക മണ്ഡലം കൺവെൻഷനിൽ ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് 15 അംഗ ഏക്സിക്യുട്ടിവ് ബോർഡും ജില്ലാ കോ- ഓർഡിനേറ്റർമാരെയും പ്രഖ്യാപിച്ചത്.
ജിബി ഏബ്രഹാം (പ്രസിഡന്റ് ), ദീപക്ക് രാജൻ (വൈസ് പ്രസിഡന്റ്), ജോബി വർഗീസ് (സെക്രട്ടറി) ജിന്റോ ജോർജ്, അജിത്ത് എസ് പനയ്ക്കൽ, സ്കറിയാ മാത്യു, ടി.വൈ. മത്തായി, ബിനു പീറ്റർ, അഡ്വ.രാജു മാത്യു, ഡോ.ജോർജ് പോൾ, ജോളി ജോൺ, ബേബി ജോൺ, ജൂലി എബി, റോയി വി. ജോർജ്, പ്രതിഷ് കുമാർ വി ജി.( ബോർഡ് അംഗങ്ങൾ), ജില്ലാ കോ- ഓർഡിനേറ്റർമാരായി എ.വൈ. ജോസ് , സന്തോഷ് വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 3000 ത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു