പള്ളുരുത്തി: കുമ്പളങ്ങി അഴിക്കകം ഹോളി മേരീസ്‌ ഇടവകയിൽ വിവാഹത്തിന്റെ സിൽവർ ജൂബിലി പൂർത്തിയാക്കിയ ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു. 150 ദമ്പതികൾക്കായി സെമിനാറും ഇടവകയുടെ ആദരവും നൽകി. ചേർത്തല ജോ. ആർ.ടി.ഒ ജെബി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി തളുതറ, സി. സെലിണ്ട, പയസ് പാപ്പാളി, ഓമന പയസ്, ജോജി ചക്കാലക്കൽ, സോണി ആലുങ്കൽ, സുനിൽ വട്ടത്തറ, മാർട്ടിൻ ഇടപ്പറമ്പിൽ, ഷൈജൻ വള്ളോംപറമ്പിൽ, വർഗീസ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.