കൊച്ചി: ലോകത്ത് ഏറ്റവുമധികം വായിക്കുന്നവർ കൂടുതൽ തിരക്കുള്ളവരാണെന്നും സമയക്കുറവ് വായിക്കാതിരിക്കാനുള്ള കാരണമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. കൊച്ചി പുസ്തകോത്സവത്തിലെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനുള്ളിടത്തോളംകാലം പുസ്തകവായന നിന്നുപോകില്ല. പുസ്തകങ്ങളുടെ മണത്തോടുള്ള ആവേശം ഇന്നും പുതിയ പുസ്തകങ്ങൾ വായിക്കാൻ തന്നെ പ്രേരിപ്പിക്കുന്നു. അനുഭവങ്ങളാണ് എഴുത്തുകാർ പുസ്തകങ്ങളാക്കുന്നത്. എങ്കിലും മീശപോലെയുള്ള അനുഭവങ്ങളുടെ ലാഞ്ഛനപോലും ഇല്ലാത്ത നോവലുകളും മലയാളത്തിൽ ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. കുട്ടികളുടെ പുസ്തകോത്സവവും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കൊച്ചി എറണാകുളത്തപ്പൻ മൈതാനത്ത് നടന്നു. വിവിധ വേദികളിലായി ലിഡ ജേക്കബ്, അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാൻ, എ.പി.എം. മുഹമ്മദ് ഹനീഷ് , ഡോ.എൻ. അജിത്കുമാർ എന്നിവർ പങ്കെടുത്തു.
പുസ്തകോത്സവം ഇന്ന് സമാപിക്കും.