
അടിമാലി: കെണിയൊരുക്കി പിടിച്ച കേഴമാന്റെ ഇറച്ചിയുമായി ഹോട്ടലുടമയും ജീവനക്കാരനും അറസ്റ്റിലായി. കൂമ്പൻപാറ പൂണേലിപ്പടിയിലെ ഹോട്ടൽ ഉടമ വൈക്കം കുറിച്ചിത്തറ ജോബിൻ കെ. ജോസഫ്(52) ജീവനക്കാരൻ കോതമംഗലം വടാട്ടുപാറ കുന്നത്തറ കെ.ജി.ബിജു(മാമച്ചൻ-39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികിട്ടാനുണ്ട്. സമീപ പ്രദേശത്തെ വനമേഖലയിൽ നിന്ന് കെണിയൊരുക്കി 15 കിലോയോളം വരുന്ന കേഴമാനെ പിടിച്ച് പാചകം ചെയ്ത് ഉപയോഗിച്ചതിനു ശേഷം മിച്ചമുണ്ടായിരുന്ന 5 കിലോ ഇറച്ചിയാണ് ഹോട്ടലിലെ ഫ്രീസറിൽ നിന്നും കണ്ടെടുത്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.