
കൊച്ചി: സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം 100 മീറ്ററിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി എസ്.ആർ.രോഹനും (11.44 സെക്കൻഡ്) പെൺകുട്ടികളുടെ വിഭാഗത്തിൽ വടുതല ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഹൃത്വിക അശോക് മേനോനും (12.92 സെക്കൻഡ്) വേഗമേറിയ താരങ്ങളായി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗം 100 മീറ്ററിൽ എറണാകൂളം ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂളിലെ സി.ആർ മുഹമ്മദ് അക്മലും (12.07 ), പെൺകുട്ടികളുടെ വിഭാഗത്തിൽ ഏരൂർ ഭവൻസ് വിദ്യാമന്ദിറിലെ ദേവിക ജി. രാജും (13.91) ജേതാക്കളായി.