x

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 2435-ാം നമ്പർ ഏരൂർ സൗത്ത് ശാഖയുടെ നേതൃത്വത്തിൽ 2023ലെ കലണ്ടർ വിതരണം ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ പോട്ടയിൽ ക്ഷേത്രം പ്രസിഡന്റ് ടി.വി. രാമചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്‌തു. പോട്ടയിൽ ശാഖാ ക്ഷേത്രം ശാന്തി അർജുൻ, വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ്, ശാഖാ യൂണിയൻ കമ്മിറ്റി മെമ്പർ യു.എസ്. ശ്രീജിത്ത്, പോട്ടയിൽ ക്ഷേത്രം ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.