കൊച്ചി: ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ച് കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കുവേണ്ടി സംസ്ഥാനതലത്തിൽ എന്റെ റേഷൻകട സെൽഫി മത്സരം സംഘടിപ്പിക്കുന്നു. സ്വന്തം റേഷൻകടയിൽനിന്നുള്ള സെൽഫി 9188527310 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 23വരെ അയക്കാം. 10,000, 7000, 5000 എന്നിങ്ങനെയാണ് മൂന്ന് സമ്മാനങ്ങൾ.