kothamangalam
വാഹനാപകടത്തിൽ മരണമടഞ്ഞ അശ്വിൻ എൽദോ

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ട്രാൻ.ബസിന് അടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനും മെഡിക്കൽ വിദ്യാർത്ഥിയുമായ യുവാവിന് ദാരുണാന്ത്യം. തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ അവസാനവർഷ ബി.ഡി.എസ് വിദ്യാർത്ഥി അശ്വിൻ എൽദോയാണ് (24) മരിച്ചത്. കോട്ടപ്പടി പുതുക്കുന്നത്ത് ഡോ. എൽദോ റാഡോയുടെ മകനാണ്.

ഇന്നലെ രാവിലെ 11.30ഓടെയാണ് അപകടം. കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്ക് തെന്നിമറിഞ്ഞ് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് രാവിലെ 11ന് നാഗഞ്ചേരി സെൻ്റ് ജോർജ് ഹെബ്രോൻപള്ളി സെമിത്തേരിയിൽ. മാതാവ് ഡോ. മെലനി എൽദോ. സഹോദരങ്ങൾ ആഷ്ലി, ആഷിഷ്.