mockdrill

കൊച്ചി: സംസ്ഥാന വ്യാപകമായി 29ന് സംഘടിപ്പിക്കുന്ന മോക്ക്ഡ്രിൽ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ താലൂക്കുതലത്തിൽ ഇൻസിഡന്റ്സ് റെസ്‌പോൺസ് ടീം യോഗം ചേർന്നു. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലായിരിക്കും മോക്ക്ഡ്രിൽ. ക്രമീകരണങ്ങൾ വിലയിരുത്താൻ 27ന് വീണ്ടും യോഗമുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രിൽ. കണയന്നൂർ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കർമലി, തഹസിൽദാർ (എൽ.ആർ) പി. ടി വേണുഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.പി.പോൾ, ഫയർഫോഴ്‌സ്, ആരോഗ്യ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.