
കളമശേരി: കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കളമശേരി സെന്റ് പോൾസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും കാർഷിക വികസന കർഷകക്ഷേമ വകുപ്പും ചേർന്ന് ആരംഭിക്കുന്ന പച്ചക്കറി വികസനപദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുധാകുമാരി, കോളേജ് ഡയറക്ടർ ഫാ.ഫെലിക്സ് ചുള്ളിക്കൽ, മാനേജർ ഫാ.വർഗീസ് വലിയപറമ്പിൽ, പ്രിൻസിപ്പൽ ഡോ.സവിത കെ.എസ് തുടങ്ങിയവർ സംസാരിച്ചു.