
തൃപ്പൂണിത്തുറ: 'ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന്" എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനനവ കാമ്പയിന്റെ ഭാഗമായി നടത്തുന്ന പദയാത്ര ജനുവരി 26ന് കാസർകോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് അവസാനിക്കും.
പദയാത്രയ്ക്ക് ഫെബ്രുവരി 18ന് ഉദയംപേരൂരിൽ സ്വീകരണം നൽകും. ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
രാജു പി.നായർ (രക്ഷാധികാരി), സജിത മുരളി (ചെയർപേഴ്സൻ), ടി.എസ്. പങ്കജാക്ഷൻ, പി.വി.ചന്ദ്രബോസ്, സാജു പൊങ്ങലായിൽ (വൈസ് ചെയർമാന്മാർ), കെ.പി. രവികുമാർ (ജനറൽ കൺവീനർ), ഷൈജു ജോൺ, എ. സന്തോഷ്, എ.അജീഷ (ജോ. കൺവീനർമാർ) എന്നിവർ ഭാരവാഹികളായുള്ള അറുപതംഗ സംഘാടകസമിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.