കോലഞ്ചേരി: സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 21 മുതൽ 30 വരെ നടക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം കുന്നത്തുനാട് പഞ്ചായത്തിലെ വായനശാലകൾ കേന്ദ്രീകരിച്ച് വിളംബരയാത്ര നടത്തി. പഞ്ചായത്ത് അംഗം ലവിൻ ഉദ്ഘാടനം ചെയ്തു. എൻ.ഒ. ബാബു, സൂസൻ, എൻ.വി. ബാബു, പരീക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. പട്ടിമ​റ്റത്ത് നടന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ പി.എൻ. സുരേഷ്ബാബു, സാബു വർഗീസ്, വി.എ. വിജയകുമാർ, അഡ്വ.കെ.പി. സുനിൽ, എം.ആർ. ദിവാകരൻ, ഇ.കെ. അജയകുമാർ, എം.പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.