അങ്കമാലി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾ, ആഭിചാരങ്ങൾ അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ജനചേതന യാത്ര വിജയിപ്പിക്കുന്നതിന് അങ്കമാലി തുറവൂർ മേഖല നടത്തിയ വിളംബര ജാഥയ്ക്ക് തുറവൂർ ചരിത്ര ലൈബ്രറിയിൽ സ്വീകരണം നൽകി. യോഗത്തിൽ വാർഡ് അംഗം എം.എം.പരമേശ്വരൻ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടൻ എ.എസ്. ഹരിദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷ്, മോഹൻ ചെറായി, പഞ്ചായത്ത്‌ അംഗം മനു മഹേഷ്‌, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വൈ. വർഗീസ്, എം.വി. മോഹനൻ, ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി ബേബി പാറേക്കാട്ടിൽ,​ തുറവൂർ ക്ഷീര കർഷക സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ശിവൻ, ലൈബ്രറി പ്രസിഡന്റ് സി.ടി. ജോസഫ്, സെക്രട്ടറി വി.എൻ. വിശ്വംഭരൻ, വനിതാ വേദി പ്രസിഡന്റ് ഉഷ മോഹനൻ, അംഗങ്ങളായ ഷൈനി സാജു, റോസി ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.