
ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകൾ എന്ന നിലയിലേക്ക് ഉയർന്നിട്ടുള്ള ഗ്രന്ഥങ്ങളെയും രചയിതാക്കളെയും പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായി വായനശാലാ വൈസ് പ്രസിഡന്റ് സി.ആർ.സദാനന്ദൻ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച്.സുരേഷ്, ജോയിന്റ് സെക്രട്ടറി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.