കോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡിൽ കുടിവെള്ളവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതിനിടയിൽ നിലവിലുള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് പൂതൃക്ക, ബ്ലായിപ്പടി ഭാഗങ്ങളിൽ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.