മൂവാറ്റുപുഴ: മൂവാറ്റുപുഴ കിഴക്കേക്കര ശ്രീരാമകൃഷ്ണാശ്രമത്തിൽ ശാരദാ ലൈബ്രറിയുടെ ഉദ്ഘാടനം മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് നിർവ്വഹിച്ചു. ശാരദാ ലൈബ്രറിയിൽ ഭാരതത്തിന്റെ വിജ്ഞാന ലോകം പുതിയ തലമുറക്കായി തുറന്നിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്ന് അലക്‌സാണ്ടർ ജേക്കബ്ബ് പറഞ്ഞു. യോഗത്തിൽ ആശ്രമ മഠാധിപതി സ്വാമി അക്ഷയാത്മാനന്ദ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയുടെ ചരിത്രകാരൻ എസ്.മോഹൻദാസിനെ ആദരിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം എൻ.പി. ജയൻ, ആർ.ബൈജു, ഡോ. അനഘ ബാബു, പ്രീതി നായർ എന്നിവർ സംസാരിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സഹായത്തോടെയാണ് ലൈബ്രറി സ്ഥാപിച്ചത്.