കൊച്ചി: ബഫർസോണിലെ ജനവാസമേഖല സംബന്ധിച്ച ഉപഗ്രഹ സർവെ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ നടപ്പാക്കുകയല്ല, വനാതിർത്തിയിൽ സംരക്ഷിതവേലി തീർക്കുകയാണ് പ്രായോഗികം. ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാൻ അടിയന്തരമായി പ്രായോഗിക നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സമയപരിധി നീട്ടി വാങ്ങണം.
റിപ്പോർട്ട് ബാധകമാകുന്ന ഗ്രാമപഞ്ചായത്തുകളിൽ സഹായകകേന്ദ്രങ്ങളും ഉദ്യോഗസ്ഥരും കർഷകരുമടങ്ങിയ സംഘത്തേയും നിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു.